രാജപുരം : പ്രധാനമന്ത്രിയുടെ മൻ കി ബാത് പരിപാടിയിലൂടെ ശ്രദ്ധ നേടിയ കൊട്ടോടി സ്വദേശിനി ശ്രദ്ധ തമ്പാന് റിപ്പബ്ലിക് ദിന പരേഡ് കാണാൻ അവസരം. പരേഡ് കാണാനും ന്യൂഡൽഹിയിലെ ദേശീയ പ്രാധാന്യമുള്ള സ്‌ഥലങ്ങൾ സന്ദർശിക്കാനുമാണ് അവസരം ഇതിൻ്റെ ചെലവുകൾ കേന്ദ്ര സർക്കാർ വഹിക്കും. 2015 സെപ്റ്റംബർ 20നു പ്രധാന മന്ത്രി നടത്തിയ മൻ കി ബാത്തിനെ ആസ്‌പദമാക്കി ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ശ്രദ്ധ തമ്പാൻ പ്രതികരണ ലേഖനം അയച്ചിരു ന്നു. ഇതിനു പ്രധാനമന്ത്രിയും പ്രത്യേക അഭിനന്ദനം അറിയിച്ചിരുന്നു. മൻ കി ബാത് നൂറാം എപ്പിസോഡിന്റെ ഭാഗമായി കഴിഞ്ഞ വർഷം രാജ്‌ഭവനിൽ നടന്ന പരിപാടിയിലും ശ്രദ്ധ തമ്പാൻ പങ്കെ ടുത്തിരുന്നു. പിതാവ്: ഇടയില്യം തമ്പാൻ നായർ മാതാവ്: ജയശ്രീ.