രാജപുരം : പനത്തടി പഞ്ചായത്തിലെ ഈ വർഷത്തെ കുട്ടി കർഷക അവാർഡ് ജേതാവ് പാണത്തൂർ ചെറങ്കടവ് ഗവ.വെൽഫയർ ഹൈസ്കൂളിലെ 4-ാം ക്ലാസ് വിദ്യാർത്ഥി ഗോഡ്സൺ എം.സൈമറ സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. പഠനത്തോടൊപ്പം കൃഷിയേയും പരിപാലിച്ചു കൊണ്ടാണ് ഗോഡ്സൺ പനത്തടി പഞ്ചായത്തിലെ ഈ വർഷത്തെ കുട്ടി കർഷക അവാർഡ് നേടിയത്. സഹോദരി ഏയ്ഞ്ചൽ മേരി സൈമൺ വിദ്യാലയത്തിലെ സൂപ്പർ സീനിയർ കേഡറ്റ് കൂടിയാണ്. പനത്തടി പഞ്ചായത്തിലെ 9-ാം വാർഡിലെ പാണത്തൂർ ബാപ്പുങ്കയം സ്വദേശികളായ മാവേലിൽ സൈമൺ – മോളി ജോസ് ദമ്പതികളുടെ മകനാണ് ഗോഡ്സൺ എം. സൈമൺ. എസ്പിസി കുട്ടികൾ ഗോഡ്സന് ഫലവൃക്ഷ തൈ സമ്മാനമായി നൽകി. സീനിയർ അസിസ്റ്റൻ്റ് വി.രാജേഷ്, പിടിഎ വൈസ് പ്രസിഡൻ്റ് സെൻ ഇ.തോമസ്, എസ്.എൻ. ശ്രീകുമാർ, എം.പി.സ്നേഹ, അഖിന എന്നിവരുടെ നേതൃത്വം നൽകി