രാജപുരം: ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കമായി ബളാൽ ബ്ലോക്ക്ൻ്റെ പരിധിയിൽ വരുന്ന വാർഡ് പ്രസിഡൻ്റ് മാർക്ക് ഉണർവ്വ് പഠന ക്യാമ്പ് ചുള്ളിക്കര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ചു. ഡിസി സി പ്രസിഡൻ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസി ഡൻ്റ് മധുസുദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡൻ്റ് മാരായ പിജി ദേവ്, ബി പി പ്രദീപ് കുമാർ, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ രാജു കട്ടക്കയം, ടി കെ നാരായണൻ, കെ പി സി സി മെംബർ മിനാക്ഷി ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡൻ്റ് മാരായ എം.എം സൈമൺ, വി ബാലകൃഷ്ണൻ ബാലൂർ, എം പി ജോസഫ് , യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താൻ,
ബ്ലോക്ക് ഭാരവാഹികളായ പി എ ആലി, സി കൃഷ്ണൻ നായർ, ബാബു മാണിയൂർ എൻ ചന്ദ്രൻ, ജോസ് അഗസ്ത്യൻ, ടി.പി പ്രസന്ന കുമാർ, സണ്ണി ഇലവങ്കാൽ, സജി പ്ലാച്ചേരിപുറത്ത്, രാധാമണി, എം യു തോമസ്, ബാലചന്ദ്രൻ പി കെ , എ കെ ജെയിംസ്, സജി മണ്ണൂർ, സജി പ്ലച്ചേരി എന്നിവർ സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി വി കെ ബാലകൃഷ്ണൻ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നാരായണൻ നന്ദിയും പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് പ്രസിഡൻ്റ് മാർക്ക് സി വി ഭാവനൻ , പ്രഭാകരൻ കരിച്ചേരി എന്നിവർ ക്ലാസ്സെടുത്തു.