രാജപുരം i ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് മാലക്കല്ല് ടൗണിൽ തെരുവോര ചിത്രരചന സംഘടിപ്പിച്ചു. പത്തോളം പ്രശസ്ത ചിത്ര കാരൻന്മാരോടൊപ്പം സമീപ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും അണിനിരന്നു.
ജനറൽ ചെയർമാൻ ടി.കെ. നാരാണന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ താരം കൂക്കൾ രാഘവൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി ഫിലിപ്പ്, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, കള്ളാർ എഎൽപി സ്കൂൾ മാനേജർ പി.കെസുബൈർ, മാലക്കല്ല് സെറ്റ് മേരീസ് സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. ജോബിഷ് തടത്തിൽ തുടങ്ങിയവർ ആശംസകളറുപ്പിച്ചു. പബ്ലിസിറ്റി കൺവീനർ ബിനീത് വിൽസൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.