ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. . സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സജി എം എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഴുപതാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും മാളികപ്പുറം സിനിമ ഫെയിമുമായ മാസ്റ്റര്‍ ശ്രീപത് യാന്‍ വിശിഷ്ടാതിഥിയായി ചടങ്ങില്‍ സംബന്ധിച്ചു. സ്വാഗത ഗാനം രചയിതാവ് ടി.ജെ.ജോസഫ് ടി, സ്വാഗത ഗാനം സംഗീതം നിർവഹിച്ച വി.ജി.മനോജ് കുമാര്‍, ലോഗോ ഡിസൈനര്‍ അഞ്ജലി സണ്ണി എന്നിവരെ ആദരിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, കള്ളാര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ചാക്കോ, കള്ളാര്‍ പഞ്ചായത്ത് അംഗം മിനി ഫിലിപ്പ്, ഹോസ്ദുര്‍ഗ് ഹോസ്ദുര്‍ഗ് എഇഒ മിനി ജോസഫ്, ഹോസ്ദുര്‍ഗ് ബിപിസി ഡോ.കെ.വി.രാജേഷ്, ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്റ് കോഡിനേറ്റര്‍ പി.മോഹനന്‍, എച്ച്എം ഫോറം കണ്‍വീനര്‍ കെ.വി.രാജീവന്‍ , രാജപുരം പ്രസ് ഫോറം സെക്രട്ടറി സുരേഷ് കൂക്കള്‍, മാലക്കല്ല് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എ. സി.സജി എന്നിവര്‍ സംസാരിച്ചു. മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഡിനോ കുമാനിക്കാട്ട് സ്വാഗതവും കള്ളാര്‍ എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകനും സംഘാടകസമിതി ചെയര്‍മാനുമായ എ.റഫീഖ് നന്ദിയും പറഞ്ഞു.

Leave a Reply