മഞ്ഞടുക്കം ക്ഷേത്ര പരിസരം ശുചീകരണം നടത്തി.

രാജപുരം: മഞ്ഞടുക്കം തുളുർ വനത്ത് ഭഗവതി ക്ഷേത്രപരിസരം ശുചീകരിച്ചു. സേവാഭാരതി പനത്തടി യൂണിറ്റിൻ്റെ  നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി പന്ത്രണ്ടോളോം വനിത പ്രവർത്തകർ അടക്കം 42 ആളുകൾ പങ്കെടുത്തു. പ്രസിഡൻ്റ് പി.രാജപ്പൻ നായർ സെക്രട്ടറി കെ.സി.പ്രദീപ് കുമാർ എന്നിവർ നേത്യത്വം നൽകി.

Leave a Reply