
രാജപുരം: വെള്ളരിക്കുണ്ട് രൂക്ഷമായ വന്യജീവി ആക്രമണം പരിഹാര നടപടി ആവശ്യപ്പെട്ട കിസാൻ സഭ കാസർകോട് ജില്ലാ സെക്രട്ടറി കെ.കുഞ്ഞിരാമൻ ലീഡറും. സംസ്ഥാന കമ്മറ്റി അംഗം
കെ.പി.സഹദേവൻ
ഡപ്യൂട്ടി ലീഡറും, എം.അസ്സിനാർ ജാഥ ഡയറക്ടറുമായ നടത്തുന്ന മലയോര ജാഥയുടെ സ്വീകരണമായ മാലക്കല്ലിലും, വെള്ളരിക്കുണ്ടിലെ സമാപന പൊതുയോഗവും വിജയിപ്പിക്കാൻ അഖിലേന്ത്യാ കിസാൻ സഭ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ബി.രത്നാകരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. മേൽ കമ്മറ്റി തീരുമാനങ്ങൾ കെ.പി സഹദേവൻ റീപ്പോർട്ട് ചെയ്തു. സിപിഐ ജില്ലാ എക്സികുട്ട്യൂവ് അംഗം കെ.എസ് കുരിയാക്കോസ്, ടി.വി.ചന്ദ്രൻ, കുഞ്ഞമ്പു ‘മാവ് വളപ്പിൽ സി.നാരായണൻ എന്നിവർ സംസാരിച്ചു