രാജപുരം ബൈബിൾ കൺവെൻഷൻബൈബിൾ സന്ദേശ യാത്ര തുടങ്ങി.

രാജപുരം:  ഏപ്രിൽ  3 4 5 6 തീയതികളിൽ നടക്കുന്ന പതിനാലാമത് രാജപുര കൺവെൻഷന് ഒരുക്കമായി ബൈബിൾ സന്ദേശയാത്ര തുടങ്ങി.  പാണത്തൂരിൽ നിന്ന് ആരംഭിച്ച ബൈബിൾ സന്ദേശ യാത്ര തലശ്ശേരി അതിരൂപത വികാരി ജനറൽ  മോൺസിഞ്ഞോർ മാത്യു ഇളംതുരുത്തി പടവിൽ കരിസ്മാറ്റിക് കാസർകോട് സോൺ കോഡിനേറ്റർ ബിനോയി പുതിയ മംഗലത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പാണത്തൂർ പള്ളി വികാരി ഫാ. വർഗീസ് ചെറിയംപുറത്ത് അധ്യക്ഷത വഹിച്ചു, രാജ്യപുരം ഫൊറോനാ വികാരി ഫാ. ജോസ് അരീച്ചിറ, കള്ളാർ തിരുഹൃദയ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോർജ് കുടുംന്തയിൽ, ബിനോയി പുതിയമംഗലത്ത്, തോമസ് പടിഞ്ഞാറ്റുമലിൽ, സജി മുളവനാൽ  എന്നിവർ സംസാരിച്ചു. ബൈബിൾ സന്ദേശ യാത്ര, പാണത്തൂർ, കോളിച്ചാൽ, ബന്തടുക്ക, പടുപ്പ്‌ കുറ്റിക്കോൽ, കൊട്ടോടി,  രാജപുരം, എണ്ണപ്പാറ, ഇടത്തോട്, പരപ്പാ വെള്ളരിക്കുണ്ട്, തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച്    ഭീമനടിയിൽ സമാപിച്ചു . വിവിധ കേന്ദ്രങ്ങളിൽ റവ. ഡോ. ജോൺസൺ അന്ത്യംകുളം, ഫാ. ദേവസ്യ പുത്തൻപുര, തോമസ് അടിച്ചിറമാക്കൽ, സന്തോഷ് തലച്ചിറ, സേവിയർ വലിയ കാലായിൽ, ബ്രദർ ദേവസ്യ, തോമസ് പടിഞ്ഞാറ്റുമ്യാലിൽ, ബിനോയ് പുതിയ മംഗലം എന്നിവർ സംസാരിച്ചു. ബൈബിൾ സന്ദേശയാത്ര മാർച്ച് പതിനൊന്നിന് സമാപിക്കും.

Leave a Reply