രാജപുരയ പുലിക്കോട്ടെ രമ്യ മഹേഷ് ദമ്പതികളുടെ മകൾ അളകനന്ദയുടെ ചികിത്സയ്ക്കായി ചികിത്സ സഹായ കമ്മറ്റി കണ്ടെത്തിയ പണം കുടുംബത്തിന് ബേഡകം പഞ്ചായത്ത് പ്രസിഡന്റ് ഇ.കുഞ്ഞിരാമൻ കൈമാറി.
എസ് എൽ ഇ രോഗബാധിതയായിരുന്ന കുരുന്നിന്റെ ചികിത്സയ്ക്കായി ചിലവ് വന്നിരുന്ന ഭീമമായ തുക കുടുംബത്തിന് താങ്ങാൻ കഴിയാതെ വന്നതോടെയാണ് സി പി എം പുലിക്കോട് ബ്രാഞ്ച് നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ചികിത്സ സമിതി രൂപീകരിച്ചത്. കുട്ടി അപകടനില തരണം ചെയ്യുകയും തുടർചികിത്സ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കമ്മിറ്റി സ്വരൂപിച്ച തുകയിൽ ബാക്കിയുള്ള 3,93,523 രൂപയാണ് കുടുംബത്തിന് കൈമാറിയത്.
പതിമൂന്നാം വാർഡ് മെമ്പർ പാറക്കടവ് നാരായണൻ, ചികിത്സ സഹായകമ്മിറ്റി കൺവീനർ ശ്രീരാജ് പുലിക്കോട്, ട്രഷറർ മണികണ്ഠൻ താത്തിയോട്ട്, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വേണുഗോപാൽ കക്കോട്ടമ്മ, കെ.പി.ബാലകൃഷ്‌ണൻ കൊല്ലംപണ, കെ നാരായണൻ പുലിക്കോട് , എഡിഎസ് പ്രസിഡന്റ് പത്മാവതി എന്നിവരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
