രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ 1183 മാർക്ക് വാങ്ങി സ്കൂളിൻ്റെ അഭിമാനമായ പി.ജെ.അനന്യയെ പിടിഎ ഭാരവാഹികൾ വീട്ടിലെത്തി പൊന്നാടയണിയിച്ച് അനുമോദിച്ചു. സ്കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിയാണ് അനന്യ. പിടിഎ പ്രസിഡൻ്റ് പി.രമേശൻ, പ്രിൻസിപ്പൽ പി.എം.ബാബു, അധ്യാപകൻ ജയരാജ് എന്നിവർ സംബന്ധിച്ചു. സ്ളിലെ കായികാധ്യാപകൻ കെ.ജനാർദനൻ്റെയും കെ.ദേവകിയുടെയും മകളാണ് അനന്യ. സഹോദരൻ പി.ജെ.അനികേത് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. എയിംസിൽ എംബിബിഎസിന് അഡ്മിഷൻ നേടുക എന്നതാണ് അനന്യയുടെ ആഗ്രഹം
