കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായ ഐടിഐ വിദ്യാര്‍ഥിനി മരിച്ചു.

രാജപുരം: കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഛര്‍ദിയും തലവേദനയും ബാധിച്ച് ചികിത്സയിലായ ഐടിഐ വിദ്യാര്‍ഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ബേഡകം വാവടുക്കത്തെ വലിയകണ്ടത്തില്‍ സി.രഞ്ജിത (22) ആണ് ഇന്ന് രണ്ടരയോടെ മരണപെട്ടത്. ബേഡകം താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്‌സീന്‍ സ്വീകരിച്ച രഞ്ജിതയ്ക്ക് കടുത്ത തലവേദനയും ഛര്‍ദിയും അനുഭവപെട്ടതിനെ തുടര്‍ന്ന് 17 ന് ബേഡകം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവ്: സി.രവീന്ദ്രന്‍ ( ബാലന്‍), മാതാവ്: സി.സുനിത. ഏക സഹോദരി: സി.ദേവിക.

Leave a Reply