ഒടയംചാൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് എടിഎം കൗണ്ടർ കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
രാജപുരം: ഒടയംചാലിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് എടിഎം കൗണ്ടർ കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതിയെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. . ഒടയംചാൽ കോടോത്ത കെ.ശ്രീരാജ് (21) അറസ്റ്റിലായത്. വാഹനവും, മോഷണം നടത്താൻ ഉപയോഗിച്ച ആയുധങ്ങളും കഡിയിലെടുത്തു. 18 ന് പുലർച്ചെയാണ് പ്രതി ഹെൽമറ്റ് ധരിച്ച് എടിഎമ്മിൽ കവർച്ചാ ശ്രമം നടത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു