ലത്തീൻ രൂപതയുടെ വിഴിഞ്ഞം സമരം: ഐക്യദാർഡ്യവുമായി പനത്തടി ഫൊറോന
രാജപുരം: തിരുവനന്തപുരം ലത്തീൻ രൂപത നടത്തുന്ന വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരുപതാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ധർണ സമരത്തിന്റെ പനത്തടി ഫൊറോനാതല ഉത്ഘാടനം പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ ഇടവക വികാരി ഫാ.ജോസഫ് പൗവ്വത്ത് നിർവഹിച്ചു. കത്തോലിക്കാ കോൺഗ്രസ് പനത്തടി ഫോറോനാ പ്രസിഡന്റ് ജോണി തോലമ്പുഴ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സ്റ്റീഫൻ മലമ്പേപ്പതി സ്വാഗതവും തോമസ് വരകുകായിൽ നന്ദിയും പറഞ്ഞു. ബിജോയ് വെട്ടിയങ്കൽ, ഡോൺ വടക്കേനത്ത്, ജോജി കാരക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.