യൂത്ത് കൗണ്‍സിലിന്റെ മദര്‍തെരേസ ദശദിന കാരുണ്യോത്സവത്തിന് പനത്തടി ഫൊറോനയില്‍ തുടക്കം
പനത്തടി: കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ യൂത്ത് വാക്ക് വിത്ത് മദര്‍തെരേസ ദശദിന കാരുണ്യോത്സവത്തിന് പനത്തടി ഫൊറോനയില്‍ തുടക്കമായി. പനത്തടി ഫൊറോന യൂത്ത് കൗണ്‍സില്‍ ഭാരവാഹികളും എ.കെ.സി.സി. ഭാരവാഹികളും ചുള്ളി ആകാശപ്പറവയിലേക്ക് നടത്തിയ യൂത്ത് വാക്ക് പരിപാടിയുടെ ഫ്‌ളാഗ് ഓഫ് പനത്തടി ഫൊറോന വികാരി ഫാ. തോമസ് പട്ടാംകുളം നിര്‍വ്വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് ജോണി തോലംപുഴ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന ഡയറക്ടര്‍ ഫാ.ആന്റണി ചാണേക്കാട്ടില്‍, ഫൊറോന അസി.വികാരി ഫാ.ജോയിസ് ജോര്‍ജ് പാലയ്ക്കില്‍, യാക്കോബ് അപ്പന്‍, യൂത്ത് കൗണ്‍സില്‍ രൂപതാ കോഓര്‍ഡിനേറ്റര്‍ മരിയ പുത്തന്‍പുരയില്‍, ഫൊറോന കോഓര്‍ഡിനേറ്റര്‍മാരായ രാജീവ് തോമസ്, റീന വര്‍ഗ്ഗീസ്, ജിന്‍സ് കൊല്ലംകുന്നേല്‍, റോണി ആന്റണി, ലിജേഷ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ആകാശപ്പറവയിലേക്കായി 46000 രൂപയോളം വരുന്ന ഭക്ഷ്യ വസ്തുക്കളും കൈമാറി. ഓര്‍മ്മ ദിനമായ സെപ്റ്റംബര്‍ 5 വരെയാണ് മദര്‍തെരേസ കാരുണ്യോത്സവം നടക്കുക. 4 നു യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മദര്‍തെരേസ ഓര്‍മ്മദിനം ആഘോഷിക്കും.