പൊട്ടിപ്പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്ത് മാതൃകയായി നാട്ടുകാർ.

രാജപുരം: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതത്തിന് തടസ്സമായ റോഡ് കോൺക്രീറ്റ് ചെയ്ത് മാതൃകയായി പാണത്തൂർ മൈലാട്ടിയിലെ ഒരു പറ്റം നാട്ടുകാർ. പാണത്തൂർ-മൈലാട്ടി റോഡിൽ കുത്തനെയുള്ള കയറ്റത്തിൽ വർഷങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡാണ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴിയായി വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ പോലും കഴിയാത്ത രീതിയിൽ തകർന്നത്.ഭൂരിഭാഗവും പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന ഈ പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഈ റോഡിനെയാണ് ഗതാഗതത്തിനായി ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ പഞ്ചായത്തിൻ്റേയോ മറ്റ് വകുപ്പുകളുടെ യോ സഹായമില്ലാതെ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഷിബു പാണത്തൂർ, ബി.ദാമോധരൻ, എം.കെ.ഭാസ്ക്കരൻ, കെ.ടി.ശശി, സുനിൽകുമാർ, മാത്യു ജോൺ, മനു, പ്രദീഷ് കുമാർ, സുനിൽ, അനൂപ്, അജിത്, സോനു, ജിത്തു എന്നിവർ നേതൃത്വം നൽകി

Leave a Reply