ഫുട്ബോൾ താരം പൂടംകല്ല് ചേറ്റുകല്ലിലെ അഭിനവിനെ ആദരിച്ചു.


.

രാജപുരം: എറണാകുളത്ത്  നടന്ന 48-മത് സംസ്ഥാന ജൂനിയര്‍ ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയത് ടീം കാസര്‍കോടിൽ ഗോള്‍ വലയം കാത്ത പൂടംകല്ല് ചേറ്റുകല്ലിലെ അഭിനവിനെ
പൂടംകല്ല് സ്നേഹദീപം പുരുഷ സ്വയം സഹായ സംഘം ആദരിച്ചു. സാക്ക് ഫുട്ബോള്‍ അക്കാദമി പൂടംകല്ല്, കോച്ചുമാരായ സതീഷ് പൂടംകല്ല്, സുജിത് തായന്നുര്‍, കെ.വി.ഗോപാലന്‍ ഉദിനൂര്‍ എന്നിവരുടെ കീഴിലായിരുന്നു അഭിനവിന്റെ പരിശീലനം.  ചേറ്റുകല്ലിലെ ശശി- ഹരികല ദമ്പതികളുടെ മകനായ അഭിനവ് എന്ന കണ്ണന്‍ രാജപുരം  ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

Leave a Reply