രാജപുരം: പനത്തടി പഞ്ചായത്തിലെ 10-ാം വാർഡിനെ ഹരിത സമൃദ്ധി വാർഡായി പ്രഖ്യാപിയ്ക്കുന്നതിനും വാർഡിൽ മാത്രമായി 12000 (8 ഇനം) പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനവും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി പി.ജോൺ ഫിലിപ്പ് പൂവന്നിക്കുന്നേലിന് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പഴ്സൻ രാഘവൻ, പനത്തടി കൃഷി ഓഫീസർ അരുൺ ജോസ്, ജില്ലാ എഡിസി മെമ്പർ മൈക്കിൾ പൂവത്താനി, സമ്മിശ്ര കർഷകൻ ജോസ് പി.തോമസ്, ജോർജ്ജ് വർഗീസ്, കെ.ശ്യാമള എന്നിവർ സംസാരിച്ചു. തൈകൾ വാങ്ങാനെത്തിയവരിൽ നിന്നും നറുക്കെടുത്ത 10 പേർക്ക് ഹൈബ്രിസ് തെങ്ങിൻ തൈകൾ അടുത്ത ദിവസം നൽകും . നറുക്കെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു .തുടർന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ സമ്മിശ്ര കക്ഷകൻ ജോസ് പി തോമസിൻ്റെ വട്ടക്കയത്തുള്ള കൃഷിയിടവും സന്ദർശിച്ചു പരിപാടിയ്ക്ക് വാർഡ് മെമ്പർ കെ.ജെ.ജയിംസ് സ്വാഗതം പറഞ്ഞു