മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്ക്കൂളിൽ അധ്യാപക ദിനം ആചരിച്ചു.

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയു പി സ്ക്കൂളിൽ അധ്യാപക ദിനം വേറിട്ട പരിപാടികളോടെ ആചരിച്ചു. രാവിലെ കുട്ടികൾ എല്ലാം അധ്യാപകരെയും ആശംസ കാർഡുകളും പൂക്കളും നൽകി സ്വീകരിച്ചു. കുട്ടികളുടെ പൂർണമായ നേതൃത്വത്തിൽ ആയിരുന്നു അസംബ്ലി നടന്നത്. കഴിഞ്ഞവർഷം സ്കൂളിൽ നിന്നും വിരമിച്ച സെലിൻ ടീച്ചർ, രാജു തോമസ്, ആൻസി അബ്രാഹം എന്നിവരെ പ്രത്യേകം ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ സ്ക്കൂൾ മാനേജർ ഫാ.ഡീനോ കുമ്മാനിക്കാട്ട് മുഖ്യ സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് കൃഷ്ണകുമാർ, മദർ പിടിഎ പ്രസിഡണ്ട് സൗമ്യ സന്തോഷ്, സ്ക്കൂൾ ലീഡർ നന്ദന, ഹെഡ്മാസ്റ്റർ എം.എ.സജി, മോളി ജോസഫ് എന്നിവർ സംസാരിച്ചു.

Leave a Reply