രാജപുരം കള്ളാർ മഖാം ഉറൂസ് ഫെബ്രുവരി 15 ന് തുടങ്ങും. 18 ന് സമാപിക്കും, ഉറുസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി
കള്ളാർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൾ സമദ് അഷറഫി പുഞ്ചക്കര, ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ദുൾ വി.സലാം വണ്ണാത്തിക്കാനം, ഉറൂസ് കമ്മിറ്റി ജോ. കൺവീനർ കെ.കെ.നിസാർ, കൺവീനർ അബദുൾ റസാഖ് മൗലവി, മൊയ്തു ചാപ്പക്കാൽ, സി.എം.നാസർ, പി.കെ.ബഷീർ എന്നിവർ പറഞ്ഞു. ഫെബ്രുവരി I5 ന് രാവിലെ 10 മണിക്ക് ഇമ്പമുള്ള കുടുംബ ജീവിതം എന്ന വിഷയത്തിൽ വനിതകൾക്ക് ക്ലാസ് രാത്രി 8 മണിക്ക് കള്ളാർ ജുമാ മസ്ജിദ് ഖത്തീബ് അബ്‌ദുൽ സമദ് അഷ്റഫി പുഞ്ചക്കര ഉദ്ഘാടനം ചെയ്യും പി.കെ.സുബൈർ അധ്യക്ഷത വഹിക്കും 8.30 ന് ഇശൽ ബുസ്താൻ കവാലി ആൻഡ് മാഷപ്പ് നൈറ്റ് 9.30 ന് ദഫ് മുട്ട് മത്സരം. ഫെബ്രുവരി 16 ന് രാത്രി 8.30 ന് നടക്കുന്ന സമ്മേളനത്തിൽ മുഹമ്മദ് ഇർശാദ് അസ്ഹരി പറമ്പിൽ പീടിക മുഖ്യപ്രഭാഷണം നടത്തും മൊയ്തു ചാപ്പക്കാൽ അധ്യക്ഷത വഹിക്കും. തുടർന്ന് കള്ളാർ മിസ്ബാഹുൽ ഹുദാ മദ്രസാ വിദ്യാർഥികൾ അവതരിപ്പിക്കുന്ന മജ്ലിസ്. ഫെബ്രുവരി 17 ന് രാത്രി 8.30 ന് അൻവർ അലി ഹുദവി പുളിയക്കോട് പ്രഭാഷണം നടത്തും. മുഹമ്മദ് കുഞ്ഞി കുടുംബൂർ അധ്യക്ഷത വഹിക്കും ഫെബ്രുവരി 18 ന് രാവിലെ 11.30 ന് മൗലീദ് പാരായണം. 1.45 മുതൽ അന്നദാനം.