രാജപുരം : എകെപിഎ രാജപുരം മേഖല പ്രഥമ പൊതുയോഗം ഒടയംചാൽ വ്യാപാര ഭവനിൽ ചേർന്നു. മേഖല പ്രസിഡന്റ് അനിൽ അപ്പൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി.ഏബ്രഹാം, ജില്ല സെക്രട്ടറി സുഗുണൻ ഇരിയ, ജില്ല വൈസ് പ്രസിഡന്റ് ഷെരീഫ് ഫ്രെയിം ആർട്ട്, ജില്ലാ ഇൻഷൂറൻസ് കോർഡിനേറ്റർ അശോകൻ പൊയിനാച്ചി, ജില്ലാ വനിത വിങ് സബ് കോർഡിനേറ്റർ രമ്യ രാജീവൻ, ജയൻ വരക്കാട് എന്നിവർ സംസാരിച്ചു. സംസ്ഥാന-ജില്ലാ ഭാരവാഹികളെ ആദരിച്ചു. ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ റണ്ണേഴ്സായ മേഖല ടീമംഗങ്ങളെ അനുമോദിച്ചു പൂടുംകല്ല് പാണത്തൂർ റോഡ് മെക്കാഡം ടാറിങ് ഉടൻ പൂർത്തിയാക്കുക, കാസർകോട് ജില്ലയിൽ എയിംസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖല സെക്രട്ടറി രാജീവൻ സ്നേഹ സ്വാഗതവും ട്രഷറർ ബിനു ഫോട്ടോഫാസ്റ്റ് നന്ദിയും പറഞ്ഞു