ശാസ്ത്ര-കലാ  വിസ്മയമൊരുക്കി രാജപുരം സെൻ്റ് പയസ് കോളേജ്

രാജപുരം : രാജപുരം സെന്റ് പയസ്സ് ടെൻത് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘ഓർബിറ്റ്’24’ എന്ന പേരിൽ കലാ- ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പ്രദർശനവും വാനനിരീക്ഷണ പരിപാടിയും സംഘടിപ്പിച്ചു .  എക്സ്സൈസ് വകുപ്പ് , ബി എസ് എൻ എൻ, പെരിയ ഗവ. പോളിടെക്‌നിക്‌ , നിത്യാനന്ദ പോളിടെക്നിക്, ടൊയോട്ട, പ്രോമിനന്റ്  നിർമാണക്കമ്പനികൾ, ദിനേശ് കുമാർ തെക്കുമ്പാടിന്റെ സയൻഷ്യ,തുടങ്ങിയ വിവിധങ്ങളായ സ്റ്റാളുകൾ, ചിത്ര-കരകൗശല പ്രദർശനങ്ങൾ തുടങ്ങിയവ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സന്ദർശിക്കാനുള്ള അവസരം ഒരുക്കി. പ്രദർശനത്തോടനുബന്ധിച്ച് വാന നിരീക്ഷണവും, കാലപരിപാടികളും  സംഘടിപ്പിച്ചു.  കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശന യൂണിറ്റ്  പരിപാടിയുടെ മാറ്റു കൂട്ടി.ബൂൺ പബ്ലിക് സ്കൂൾ , കോട്ടോടി ഗവ.സ്കൂൾ , സെന്റ് മേരിസ് ചെറുപനത്തടി, ടാഗോർ പബ്ലിക് സ്കൂൾ, രാജപുരം  ഹോളി ഫാമിലി, ബളാന്തോതോട് ഗവ.ഹയർ സെക്കന്ററി സ്കൂൾ,  സെന്റ് ആൻസ് കൊട്ടോടി, സെന്റ് മേരിസ് എ യു പി സ്കൂൾ മാലക്കല്ല് എന്നിവിടങ്ങളിൽ നിന്നായി ആയിരത്തിലേറെ വിദ്യാർത്ഥികളും, പൊതുജനങ്ങളും സന്ദർശനത്തിനെത്തി. കേന്ദ്ര സർവകലാശാല ഫിസിക്സ് വിഭാഗം പ്രൊഫസർ ഡോ.വിൻസെന്റ് മാത്യു പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു . പ്രൊഫസർ ഡോ. എം.ഡി.ദേവസിയ അധ്യക്ഷത വഹിച്ചു. പ്രൊ മാനേജർ ഫാ.ജോയ് കട്ടിയാങ്കൽ,  ലോക്കൽമാനേജർ ഫാ.ബേബി കട്ടിയാങ്കൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.നാരായണൻ, പിടിഎ  വൈസ് പ്രസിഡന്റ്‌ കെ.ജെ.സ്റ്റീഫൻ , സ്റ്റാഫ്‌ സെക്രട്ടറി ഡോ. എൻ.വി.വിനോദ്,  കോളേജ് യൂണിയൻ ചെയർമാൻ ഇ.ശ്രീശാന്ത്, ഫിസിക്സ്‌ അസ്സോസിയേഷൻ സെക്രട്ടറി എം.സി.ശിവന്യ മോൾ എന്നിവർ സംസാരിച്ചു.

Leave a Reply