രാജപുരം: അഞ്ജനമുക്കൂട് മഠം വിഷ്ണുമൂർത്തി ദേവസ്ഥാനം പുന: പ്രതിഷ്ഠ ബ്രഹ്മകലശം തെയ്യം കെട്ട് മഹോത്സവത്തിന് ഇന്നു കലവറ നിറച്ചു വൈകുന്നേരം സമൂഹപ്രാർത്ഥന പൂജാദികർമ്മങ്ങൾ. ഏപ്രിൽ 24 ന് രാവിലെ 6 മണി മുതൽ മഹാഗണപതി ഹോമം, വൈകുന്നേരം 5 മണിക്ക് സമൂഹപ്രാർത്ഥന, ആചാര്യവരണം പുതിയ പ്രസാദം ആയുധങ്ങൾ ഏറ്റുവാങ്ങൻ തുടർന്ന് പൂജാദികർമ്മങ്ങൾ. 7 മണിക്ക് ഭക്തിഗാനസുധ തുടർന്ന് വിവിധ കലാപരിപാടികൾ. 25 ന് രാവിലെ 6 മണിക്ക് മഹാഗണപതി ഹോമം തുടർന്ന് പുജാദി കർമ്മങ്ങൾ, വൈകുന്നേരം 6മണി മുതൽ പൂജാദി കർമ്മങ്ങൾ, 7 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം 8 മണിക്ക് തിരുവാതിര, 26 ന് രാവിലെ 11.33 മുതൽ 12.26 വരെ പീഠആയുധങ്ങൾ എന്നിവയുടെ പ്രതിഷ്ഠ. വൈകുന്നേരം 5 മണിക്ക് സർവ്വൈശ്വര്യ വിളക്ക് പൂജ, രാത്രി 7.30 ന് വിഷ്ണുമൂർത്തി ദൈവത്തിൻ്റെ കുളിച്ചു തോറ്റം’ 27 ന് വിഷ്ണുമൂർത്തിയുടെ അരങ്ങേറ്റം, തുലാഭാരം വിളക്കിലരി യോടു കൂടി സമാപനം.