സിവിൽ സർവീസ് റാങ്ക് ജേതാവ് അനുഷ ആർ ചന്ദ്രനെ യുവജന ക്ഷേമബോർഡ് ആദരിച്ചു.

രാജപുരം: സിവിൽ സർവ്വീസ് പരീക്ഷയിൽ 791 റാങ്ക് നേടിയ അനുഷ ആർ ചന്ദ്രനെ യുവജനക്ഷേമബോർഡ് ആദരിച്ചു. സംസ്ഥാന യുവജന ക്ഷേമബോർഡ്‌ കാസർകോട് ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അനുഷ ആർ ചന്ദ്രനെ വീട്ടിൽ എത്തി അനുമോദിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ കെ.പ്രസീത, സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ ജില്ലാ യൂത്ത് കോർഡിനേറ്റർ എ.വി.ശിവപ്രസാദ് എന്നിവർ ചേർന്നു സ്നേഹോപഹാരം കൈമാറി. യൂത്ത് ക്യാപ്റ്റൻ റനീഷ്, മുൻ യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ്, ശിവകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply