അവധിക്കാലത്തും വായനയ്ക്ക് അവധിയില്ല


രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്റി സ്കൂളിലെ ലൈബ്രറിയ്ക്ക് അവധിക്കാലത്തും ഒഴിവില്ല. കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനായി ആരംഭിച്ച “പുസ്തകം തുറക്കൂ മനസ്സ് തുറക്കൂ ” പദ്ധതിയുടെ ഭാഗമായി അവധിക്കാലത്ത് കുട്ടികൾക്കുള്ള പുസ്തകവിതരണത്തിൻ്റെ ഒന്നാം ഘട്ടം ലോക പുസ്തക ദിനമായ ഏപ്രിൽ 22 ന് അവസാനിച്ചു. ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ 85% വിദ്യാർത്ഥികളും പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും കരസ്ഥമാക്കി. ഇതിനോടനുബന്ധിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ഊഴമിട്ട് കുട്ടികളുടെ ഇംഗ്ലീഷ്, മലയാളം പത്രവായന, വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായനയ്ക്കു ശേഷം മനസിൽ തങ്ങിയ ഭാഗങ്ങളുടെ ചിത്രം വരയ്ക്കൽ, എഴുത്തുകാരൻ്റെ മറ്റു കൃതികൾ കണ്ടെത്തൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രവർത്തനങ്ങൾക്ക് ലൈബ്രറേറിയൻ സൗമ്യടീച്ചർ, മറ്റു ക്ലാസ് അധ്യാപകർ നേതൃത്വം നൽകുന്നു. മൂന്നു ഘട്ടങ്ങളായി നടക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം മെയ് രണ്ടിന് സമാപിക്കും.

Leave a Reply