രാജപുരം : പനത്തടി പഞ്ചായത്തിന്റെയും പനത്തടി കൃഷിഭവന്റെയും, തൊഴിലുറപ്പ് പദ്ധതി പനത്തടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്തിലെ പച്ചതുരുത്തു നിർമ്മാണതിന്റെ ഔദ്യോഗിക ഉദ്ഘാടനം ചാമുണ്ഡിക്കുന്നിൽ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ ലത അരവിന്ദൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ആതിര, അസിസ്റ്റന്റ് സെക്രട്ടറി എം.വിജയകുമാർ, വിഇഒ രഞ്ജിത്ത്, എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ അരുൺ ജോസ് സ്വാഗതവും റിജിൽ റോയ് നന്ദിയും പറഞ്ഞു. കൃഷി അസിസ്റ്റന്റ് ചക്രപാണി നേതൃത്വം നൽകി.