കരിവേടകം യുപി സ്കൂളിൽ പരിസ്ഥിതി ദിനവും പച്ചക്കറി തോട്ടം ഉദ്ഘാടനവും നടന്നു

രാജപുരം: കരിവേടകം യുപി സ്കൂളിൽ പരിസ്ഥിതി ദിനവും പച്ചക്കറി തോട്ടം ഉദ്ഘാടനവും നടന്നു. കുട്ടികൾക്കായുള്ള പച്ചക്കറി തൈ വിതരണം പിടിഎ പ്രസിഡണ്ട് ജോസ് പാറത്തട്ടേൽ നിർവഹിച്ചു. വൃക്ഷത്തൈ നടിയിൽ ഉദ്ഘാടനം ഫല വ്യക്ഷത്തൈ നട്ടു സ്കൂൾ മാനേജർ ഫാദർ അനീഷ് ചക്കിട്ടമുറിയിൽ നിർവഹിച്ചു. കുട്ടികൾക്ക് കർഷകൻ ഗംഗാധരൻ നായർ കാർഷിക ക്ലാസ്സ് നൽകി. സ്കൂൾ പ്രധാനാധ്യാപിക സി.ജെ.എൽസമ്മ നേതൃത്വം നൽകി.

Leave a Reply