തായന്നൂർ സ്കൂളിന് പ്രസംഗപീഠം  നൽകി തായന്നൂരൊരുമ കൂട്ടായ്മ

രാജപുരം: തായന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് പ്രസംഗപീഠം  നൽകി തായന്നൂരൊരുമ കൂട്ടായ്മ ”തായന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വർത്തമാന-പൂർവ്വകാല അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയാണ് തായന്നൂരൊരുമ” സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കു’ന്നതിൻ്റെ ഭാഗമായാണ് കൂട്ടായ്മ രൂപീകരിച്ചത്. സ്കൂൾ പ്രധാനാധ്യാപകൻ വി.കെ.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡി.ഹേമലത സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ബി.രാജൻ, തായന്നൂരൊരുമ പ്രവർത്തകരായ പി.കുമാരൻ, പി.മോഹനൻ, പി.ഗോപി, ജോയിസ് ജോസഫ് എന്നിവരും സ്കൂളിൽ നിലവിലുള്ള അധ്യാപകർ, ജീവനക്കാർ കുട്ടികൾ എന്നിവരും പങ്കെടുത്തു. അധ്യാപിക സുജ ജോർജ്ജ് നന്ദി പറഞ്ഞു. വർഷം തോറും നടത്തുന്ന സംഗമത്തിൻ്റെ ഭാഗമായാണ് പ്രസംഗപീഠം നൽകിയത്.

Leave a Reply