രാജപുരം : കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിനെയും ലക്ഷദ്വീപിനെയും പ്രതിനധീകരിച്ച് പങ്കെടുത്ത രാജപുരം സെൻ്റ് പയസ് കോളജിലെ എൻ.സി.സി കേഡറ്റ് നോയൽ പി ജെയിനിനെ കേരള ജേർണലിസ്റ്റ്സ് യൂണിയൻ രാജപുരം
മേഖല കമ്മിറ്റി ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു. ‘ മേഖല പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി ഉപഹാരം നൽകി.
സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാർ, ജില്ലാ പ്രസിഡൻ്റ് സുരേഷ് കൂക്കൾ, നൗഷാദ് ചുള്ളിക്കര, ജയിൻ പി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
ഏകദേശം ഒരു വർഷത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രക്രീയ പൂർത്തീകരിച്ചാണ് നോയൽ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും പ്രതിനിധിയായി ഡൽഹിയിൽ എത്തിയത്.
രാജപുരത്തെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും വ്യാപാരിയുമായ ജെയിൻ പി വർഗീസിന്റെയും, ജിസയുടെയും മകനാണ്. സഹോദരങ്ങൾ ജോയൽ, ഷിയോണ.
