രാജപുരം: കെഎപി 1993 നാലാം ബാച്ച് ഡി കമ്പനിയുടെ 2 ദിവസത്തെ സ്നേഹ സംഗമത്തിന് റാണിപുരത്ത് തുടക്കമായി. ബേക്കൽ ഡിവൈഎസി വി.വി.മനോജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ.വി.മധുസൂദനൻ അധ്യക്ഷത വഹിച്ചു.
രാജപുരം സിഎ പി.രാജേഷ്,
സംഘാട സമിതി കൺവീനർ എം.സദാശിവൻ, ജോ.കൺവീനർ കെ.വി.രാജീവൻ, ട്രഷറർ വി.രഘു, എൻ.അശോകൻ കാസർകോട്, ശശീന്ദ്രൻ ആലക്കാട്ട്, കെ.ജി.ജോഷി വയനാട്, പി.എൻ.അജയൻ കാലടി എന്നിവർ പ്രസംഗിച്ചു.