കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കള്ളാർ യൂണിറ്റ് കൺവെൻഷൻ നടത്തി.

രാജപുരം : കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കള്ളാർ യൂണിറ്റ് കൺവെൻഷൻ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡൻ്റ് കെ.എം.സ്റ്റ‌ീഫൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എ.ജെ.ആൻഡ്രൂസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ ടി.പി.ഏബ്രഹാം നവാഗതരെ സ്വീകരിച്ചു. മുതിർന്ന അംഗം എ.വെങ്കപ്പയെ ബ്ലോക്ക് പ്രസിഡന്റ് പി.ജെ.ജോൺ ആദരിച്ചു. സംസ്‌ഥാന കൗൺസിലർ എം.വി.സരോജിനി, ബ്ലോക്ക് സെക്രട്ടറി പി.വി. ശ്രീധരൻ, ജില്ലാ കമ്മിറ്റിയംഗം ഫിലിപ് ലൂക്കോസ്, യൂണിറ്റ് സെക്രട്ടറി എ ബാലചന്ദ്രൻ, ജോയിന്റ്റ് സെക്രട്ടറി ടി.ജെ.ജോസഫ് എന്നിവർ സംസാരിച്ചു. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് യോഗം സ്മരണാഞ്ജലി അർപ്പിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ മുഴുവൻ അംഗങ്ങളും സംഭാവന നൽകാൻ യോഗം തീരുമാനിച്ചു.
പെൻഷൻ കുടിശിക എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു.

Leave a Reply