രാജപുരം: മിൽമ മലബാർ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഏർപ്പെടുത്തിയ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി. ക്ഷീര സംഘത്തിനുള്ള അവാർഡ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് ലഭിച്ചു.
കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ മലബാർ മേഖലാ യൂണിയൻ മാനേജിംഗ് ഡയറക്ടർ കെ.സി.ജെയിംസിൽ നിന്നും സംഘം പ്രസിഡന്റ് കെ.എൻ.വിജയകുമാരൻ നായർ , സെക്രട്ടറി സി.എസ്.പ്രദീപ് കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ക്ഷീര സംഘം പ്രസിഡൻ്റുമാരുടെ മേഖലാ തല യോഗം ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മിൽമ ചെയർമാൻ കെ.എസ്. മണി അധ്യക്ഷത വഹിച്ചു. മിൽമ ഡയറക്ടർ പി.പി.നാരായണൻ, മലബാർ യൂണിയൻ ഡയറക്ടർ കെ.സുധാകരൻ, കാസർകോട് പി ആൻ്റ് ഐ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് വി.ഷാജി തുടങ്ങിയവർ സംബന്ധിച്ചു. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്