രാജപുരം: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും കള്ളാർ പഞ്ചായത്ത് ജി.എച്ച്.ഡി രാജപുരത്തിന്റെയും ആഭിമുഖ്യത്തിൽ
വൃദ്ധ ജനങ്ങൾക്കായി വയോജന മെഡിക്കൽ ക്യാമ്പ്, രക്ത പരിശോധന, യോഗ അവബോധ ക്ലാസ്, മരുന്നു വിതരണം എന്നിവ സംഘടിപ്പിച്ചു.
കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.
കൊട്ടോടി വാർഡ് മെമ്പർ ജോസ് പുതുശ്ശേരിക്കാലായിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ
ഡോ. കെ.എസ്.ധന്യ
സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗങ്ങളായ എം.കൃഷ്ണകുമാർ, വനജ അയ്തു,
വയോജന സംഘ സെക്രെട്ടറി തോമസ്,
ബി.അബ്ദുള്ള എന്നിവർ സംസാരിച്ചു.
ഫാർമസിസ്റ്റ് പി.ഷീബ നന്ദി പറഞ്ഞു. തുടർന്ന് ജിഎച്ഡി. എരുമക്കുളം യോഗ ഇൻസ്ട്രക്റ്റർ പി.സുഭാഷ് യോഗ അവബോധ ക്ലാസ്സ് നൽകി.
ഷേർലി (അറ്റെൻഡർ, ജി. എച്. ഡി.ബെളൂർ, ഷീന തോമസ് (മൾട്ടി പർപസ് ഹെൽത്ത് വർക്കർ, ജി.എച്.ഡി. നയൻമാർമൂല ) തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ 60 ഓളം പേർ ചികിത്സ തേടി.