രാജപുരം: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കള്ളാര്‍ ടൗണില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു. രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ എം.കെ .കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റ്, മാക്‌സ് ഫിറ്റ് കള്ളാര്‍, ഹോട്ടല്‍ പാരഡൈസ്, പൗരാവലി കള്ളാര്‍, പിക്ക് അപ്പ് ഡ്രൈവേഴ്‌സ് കള്ളാര്‍ എന്നിവരാണ് സ്പീഡ് ബ്രേക്കർ സ്‌പോണ്‍സര്‍ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍, ബൂണ്‍ പബ്ലിക്ക് സ്‌കൂള്‍ ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി കള്ളാര്‍ യൂണിറ്റ് അംഗങ്ങള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നാല്‍ക്കവലയായ കള്ളാര്‍ ടൗണില്‍ റോഡ് വികസനം വന്നതോടുകൂടി അമിതവേഗതയിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ടൗണില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. വാഹനങ്ങളുടെ വേഗത ക ആവശ്യമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു
.