രാജപുരം : ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മികച്ച ക്ഷീര കർഷകയായ ദീപ നായരെ പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ ആദരിച്ചു. ബളാംതോട് ക്ഷീര സംഘം ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ സംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു.
മിൽമ ക്ഷീര സുമംഗലി പദ്ധതി പ്രകാരമുള്ള വിവാഹ സമ്മാനം മിൽമ പി ആൻ്റ് ഐ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് വിഷാജി വിതരണം ചെയ്തു. 9.7 കോടി രൂപയുടെ 2025-26 വർഷത്തെ ബഡ്ജറ്റ് സെക്രട്ടറി സി.എസ്.പ്രദീപ് കുമാർ അവതരിപ്പിച്ചു. കൂടുതൽ പാലളന്ന ക്ഷീര കർഷകരായ ബി.ലളിത കുമാരി ,ചാമുണ്ടികുന്ന്, കെ.എസ്.ബീന,മുന്തൻെറമൂല, എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
സംഘത്തിൽ മികച്ച ഗുണനിലവാരമുള്ള പാലളന്ന കർഷകൻ ടി.വി.രാധാകൃഷ്ണനെ മിൽമ സൂപ്പർവൈസർ പി.കൃപേഷ് ആദരിച്ചു. സംഘാംഗങ്ങളുടെ മക്കളിൽ എസ് എസ് എൽസി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സംഘം വൈസ് പ്രസിഡണ്ട് സുലേഖ രാധാകൃഷ്ണൻ ഡയറക്ടർമാരായ കെ.സി.മോഹൻദാസ് , മാത്യു സെബാസ്റ്റ്യൻ, കെ.എസ്.ശശിധരൻ നായർ., ടി.ജോജി ജോർജ്., വി.രാജശ്രീ, എസ്.ശശികല., കെ.രാഘവൻ എന്നിവർ സംസാരിച്ചു. 20 ൽ പരം പശുക്കളെ വളർത്തുന്ന ദീപ നായർക്ക് നേരത്തെ ബ്ലോക്കിലെ ഏറ്റവും നല്ല കർഷകയ്ക്ക് ഉള്ള അവാർഡും, പഞ്ചായത്തിലെ മികച്ച കർഷകയ്ക്ക് ഉള്ള അവാർഡും ലഭിച്ചിരുന്നു.