രാജപുരം: കലാപരിശീലന രംഗത്ത് പതിമൂന്നാം വർഷത്തിലേക്ക് കടക്കുന്ന നൃത്യ സ്കൂൾ ഓഫ് ആർട്സ് & കൾച്ചറൽ സെന്റർ ഇരിയയുടെ കാഞ്ഞങ്ങാട് ശാഖ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിന് സമീപം അനശ്വര കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു . മുൻ നഗരസഭ ചെയർഴ്സൻ ടി.വി.ശൈലജ, മുൻ കൗൺസിലർ ടി.വി.നാരായണ മാരാർ , നൃത്യ സ്കൂൾ ഓഫ് ആർട്സ് ആൻ്റ് കൾച്ചറൽ സെന്റർ ഡയറക്ടർ കലാമണ്ഡലം ശരണ്യ എന്നിവർ പങ്കെടുത്തു. കാഞ്ഞങ്ങാട് സെൻ്ററിൽ ഭരതനാട്യം , മോഹിനിയാട്ടം, കുച്ചിപ്പുടി, സംഗീതം , ചിത്രരചന, വയലിൻ, കീബോർഡ്, ഗിറ്റാർ, എന്നീ ഇനങ്ങളിൽ വിദഗ്ധരായ അദ്ധ്യാപകർ പരിശീലനം നൽകും.