രാജപുരം സ്വച്ചതാ ഹി സേവ പരിപാടിയുടെ ഭാഗമായി സേവാഭാരതി പനത്തടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജനകീയ ആരോഗ്യ കേന്ദ്രം പനത്തടി (കോളിച്ചാൽ ) ശുചീകരിച്ചു. പരിപാടിയുടെ ഔപചാരിക ഉത്ഘാടനം പതിമൂന്നാം വാർഡ് മെമ്പറായ എൻ.വിൻസൻ്റ് നിർവ്വഹിച്ചു. സേവാഭാരതി പനത്തടി വൈസ് പ്രസിഡൻ്റ് രമ ദേവി അധ്യക്ഷയായി. സെക്രട്ടറി കെ.സി.പ്രദീപ് കുമാർ കെ സ്വാഗതം പറഞ്ഞു. ആരോഗ്യ പ്രവർത്തകരായ സിമിമോൾ ബേബി ‘ശ്രീലക്ഷ്മി, കെ.വി.അശ്വതി എന്നിവർ പങ്കെടുത്തു. ഖണ്ഡ് സേവ പ്രമുഖ് എൻ.ആർ.രഘു, സേവാഭാരതി ജില്ലാ ജോയിൻ്റ് ട്രഷറർ കെ.എൻ.കൃഷ്ണൻകുട്ടി സമിതി ഭാരവാഹികളായ കെ.ബാലൻ, എം.വി.ജയരാജൻ, കെ.സി.ബിജു മറ്റ് മെമ്പർമാർ തുടങ്ങിയവരുൾപ്പെടെ സേവാഭാരതിയുടെ 14 പ്രവർത്തകർ പങ്കെടുത്തു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനും സേവാഭാരതിയുടെ നേതൃത്വത്തിൽ പെരുതടി മഹാദേവ ക്ഷേത്ര പരിസരം ശുചീകരിച്ചിരുന്നു.