കൊട്ടോടി ഗവ.സെക്കൻ്ററി സ്കൂൾ കൊട്ടോടിയിൽ ബ്ലോക്ക് ആസ്പിരേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി ശാസ്ത്ര ദിനാഘോഷം നടത്തി.

രാജപുരം: കൊട്ടോടി ഗവ.സെക്കൻ്ററി സ്കൂൾ കൊട്ടോടിയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെ ബ്ലോക്ക് ആസ്പിരേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി ശാസ്ത്ര ദിനാഘോഷം നടത്തി. പരപ്പ ബ്ലോക്ക് മെമ്പർ സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ഉമ്മർ പൂണൂർ അധ്യക്ഷത വഹിച്ചു യോഗത്തിന് ശാസ്ത്ര ക്ലബ്ബ് കൺവീനർ ജിൻസി മാത്യു സ്വാഗതവും ഗണിതശാസ്ത്ര കൺവീനർ അനിൽ കുമാർ ‘കെ നന്ദിയും പറഞ്ഞു. പ്രധാനധ്യാപിക അസ്മാബി എം.കെ മുഖ്യ പ്രഭാഷണം നടത്തി. എസ്എംസി ചെയർമാൻ എ.ശശിധരൻ സംസാരിച്ചു. മെമ്പർ ക്വിസ് മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. എല്ലാവർക്കും മെമ്പർ മധുരം വിതരണം ചെയ്തു. തുടർന്ന് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.