രാജപുരം : ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം യുഎഇ കൂട്ടായ്മ അബുദാബിയുടെ ഈ വർഷത്തെ ഓണക്കാല സ്നേഹ സാന്ത്വന സഹായം വയനാട്ടിൽ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലായ ഒരു നിർധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് നൽകി. 27 ഒക്ടോബർ 27 ന് തുക കൈമാറി.
അതിനൊപ്പം, അകാലത്തിൽ നമ്മിൽ നിന്ന് വേർപെട്ടുപോയ പോയ
ഓടയംചാൽ ചാണ്ടിക്കുന്നേൽ
നോബിളിന്റെ വീട് നിർമ്മാണം പൂർത്തീകരിക്കാനുള്ള സാമ്പത്തിക സഹായവും നൽകുവാൻ കൂട്ടായ്മക്ക് സാധിച്ചു. യുഎഇ കൂട്ടായ്മ അബുദാബി ഘടകത്തിന്റെ 2024 ലെ ഓണാഘോഷം ഒഴിവാക്കികൊണ്ട് അതിനായി സ്വരൂപ്പിച്ച തുക, സഹജീവികൾക്ക് സഹായഹസ്തമൊരുക്കിയാണ് മാതൃകയായത്. കൂട്ടായ്മ പ്രസിഡന്റ് സജിൻ പുള്ളോലിക്കലിനൊപ്പം ജിതേഷ് മൂന്നാട്, വിശ്വൻ ചുള്ളിക്കര, സണ്ണി ഓടയംചാൽ, മനീഷ് ആദോപള്ളി, മനോജ് മരുതൂർ, ബെന്നി പുക്കറ, സെക്രട്ടറി വിനോദ് പാണത്തൂർ എന്നി നേതൃത്വം നൽകി.