കള്ളാർ റെയ്ഞ്ച് കലാമേള മുസാബഖ 20, 21 തിയതികളിൽ പാറപ്പള്ളിയിൽ : വിളംബര ജാഥ നടത്തി.

രാജപുരം : ഒക്ടോബർ 20, 21 തീയതികളിൽ പാറപ്പള്ളിയിൽവെച്ച് നടക്കുന്നസമസ്ത മദ്രസാ അധ്യാപക സംഘടനയായ ജംഇയ്യത്തുൽമുഅല്ലിമീൻ കള്ളാർ റെയ്ഞ്ച് ഇസ്ലാമിക കലാമേളയായ മുസാബഖയുടെ പ്രചരണാർത്ഥം പാറപ്പള്ളിയിൽ വിളംബര റാലി നടത്തി.
മൂന്നാ മൈൽ മദ്രസാ പരിസരത്ത് വെച്ച് മദ്രസാ മാനേജ്മെൻ്റ് പ്രസിഡണ്ട് കെ.കെ.അബ്ദുറഹ്മാൻ പാണത്തൂർ സ്വാഗതസംഘം ചെയർമാൻ ഹാജി കെ.അബൂബക്കർ മാസ്റ്ററിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
പാറപ്പള്ളി മഖാം മുൻവശം റാലി സമാപിച്ചു.ജലീൽ ദാരിമി പാണത്തൂർ പ്രാർത്ഥന നടത്തി.
മദ്രസാ മാനേജ്മെൻ്റ്, വിവിധ മഹല്ല് ഭാരവാഹികൾ, സ്വാഗത സംഘം ഭാരവാഹികൾ, ഉസ്താദുമാർ തുടങ്ങിയവർ നേത്യത്വം നൽകി.
മദ്രസാവിദ്യാർത്ഥികളുടെ കലാ മൽസരങ്ങൾ നാളെ രാവിലെ 9.30 മുതൽ ആരംഭിക്കും.
വൈകുന്നേരം 4മണിക്ക്
പതാക ഉയർത്തൽ, ഉദ്ഘാടന സമ്മേളനം , ആദർശ പ്രഭാഷണം എന്നിവ നടക്കും. 21ന് ബുധനാഴ്ച മുസാബാഖ പരിപാടികൾ സമാപിക്കും.
വൈകുന്നേരം 6 30ന് സമാപന സമ്മേളനവും അവാർഡ്, ട്രോഫി വിതരണവും നടക്കും.