പൗരാവലിയുടെ നേതൃത്വത്തിൽ രാജപുരത്ത് ക്രിസ്‌മസ്‌ ആഘോഷം സംഘടിപ്പിച്ചു.

രാജപുരം : പൗരാവലിയുടെ നേതൃത്വത്തിൽ രാജപുരത്ത് ക്രിസ്‌മസ്‌ ആഘോഷം സംഘടിപ്പിച്ചു. രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരിച്ചിറ ക്രിസ്മസ് സന്ദേശം നൽകി. കള്ളാർ പഞ്ചായത്തംഗം വനജ ഐത്തു, രാജപുരത്തെ മുതിർന്ന പൗരൻ പേഴുംകാട്ടിൽ തോമസ്, രാജപുരം പ്രസ് ഫോറം പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി, ജയിൻ പി.വർഗീസ്, ജെന്നി കുര്യൻ, രാജു പൂഴിക്കാല, മനോജ് ചേരുവേലിൽ, ബിജു ക്യൂൻസ് രാജപുരം, ശ്രുതി പറമ്പേട്ട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കേക്ക് വിതരണം നടത്തി. സി.ടി.ലൂക്കോസ്, തോമസ് പൂഴിക്കാല, എ.കെ.രാജേന്ദ്രൻ, രാജീവൻ സ്നേഹ, ജോബി തോമസ്, പ്രശാന്ത് പറമ്പേട്ട്, അമീർ രാജപുരം തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി.

Leave a Reply