രാജപുരം ഹോളി ഫാമിലി സൺഡേസ്കൂൾ കുട്ടികൾചുള്ളി ആശ്രമം സന്ദർശിച്ചു.


രാജപുരം: ആരോരുമില്ലാതെ അശരണരായി ചുള്ളി ആശ്രമത്തിൽ കഴിയുന്ന അഗതികളോടൊപ്പം രാജപുരം ഹോളി ഫാമിലി സൺഡേ സ്കൂൾകുട്ടികളും, അധ്യാപകരും, പിടിഎ ഭാരവാഹികളും ക്രിസ്മസ് സാഘോഷം നടത്തി. സ്നേഹത്തിന്റെയും, ആശ്വാസത്തിന്റെയും ഫലം നുകരാൻ ആവാതെ ആശ്രമങ്ങളിൽ അഭയം നേടുന്നവരുടെ ജീവിതം നേരിട്ട് മനസ്സിലാക്കാനും, അവരോട് സംസാരിക്കാനും കുട്ടികൾക്ക് സാധിച്ചു. അവരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു സ്നേഹവിരുന്നിൽ പങ്കെടുത്ത് രാജപുരം ഇടവക സമൂഹം സമാഹരിച്ച് നൽകിയ സമ്മാനങ്ങളും അവർക്ക് നൽകി. വികാരി ഫാ. ജോസ് അരീച്ചിറ ക്രിസ്മസ് സന്ദേശം നൽകി. ഹെഡ്മാസ്റ്റർ തോമസ് പാറയിൽ, പി.ടി.എ പ്രസിഡണ്ട് മനോജ് ചേരുവേലിൽ, മദർ പിടിഎ പ്രസിഡണ്ട് ജാസ്മിൻ കിഴക്കേക്കര, സോനു ചെട്ടികത്തോട്ടത്തിൽ, സജി അവനണൂർ, ജിനു രാജു കൊശപ്പള്ളിൽ,സി. തെരേസ, സി. ലിറ്റിൽ തെരേസ, എന്നിവർ നേതൃത്വം നൽകി.

Leave a Reply