കേരള സീനിയർ സിറ്റിസൺ ഫോറം കൊട്ടോട്ടി യൂണിറ്റ് സമ്മേളനം നടത്തി.

രാജപുരം : വയോജന പെൻഷൻ 5000 രൂപയായി നൽകണമെന്നും ഇതിന് വാർഷി വരുമാനം മാനദണ്ഡമാക്കരുതെന്നും സീനിയർ സിറ്റിസൻസ് കൊട്ടോടി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നിർത്തലാക്കിയ 50 ശതമാനം ട്രെയിൻ യാത്രാ സൗജന്യം പുനഃസ്‌ഥാപിക്കുക, ബസ് യാത്രയിൽ സർക്കാർ അനുവദിച്ച 20 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണമെന്നും, വന്യമൃഗ ശല്യം തടയണമെന്നും യോഗം ആവശ്യപ്പെട്ടു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ്റ് വി.കേളുനായർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യാതിഥിയായി. പഞ്ചായത്തംഗം ജോസ് പുതുശേരിക്കാലായിൽ, ഫോറം സംസ്‌ഥാന സെക്രട്ടറി ജോർജ് വർഗീസ്, യൂണിറ്റ് സെക്രട്ടറി തോമസ് വടക്കേമുണ്ടാനിയിൽ ജില്ലാ സെക്രട്ടറി വൈ.എം.സി.ചന്ദ്രശേഖരൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ജോൺ പ്ലാച്ചേരി, സെക്രട്ടറി എം.ജെ.ലൂക്കോസ്, സി.നാരായണൻ സ്വാഗതവ, സി.ശാരദാമ്മ നന്ദിയും പറഞ്ഞു.