അയറോട്ട് ഉണ്ണിമിശിഹ പള്ളിയിൽ ഉണ്ണീശോയുടെ തിരുനാളിന് കൊടിയേറി.

രാജപുരം : അയറോട്ട് ഉണ്ണിമിശിഹ പള്ളിയിൽ ഉണ്ണീശോയുടെ തിരുനാളിന് വികാരി ഫാ. ഷിജോ കുഴിപ്പള്ളിൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം എന്നിവ നടന്നു. ജനുവരി 4ന് വൈകിട്ട് 5 മണിക്ക് ആഘോഷമായ പാട്ടുകുർബാന, നൊവേന, ഫാ.സനീഷ് കയ്യാലക്കകത്ത് കാർമികത്വം വഹിക്കും. 6.30ന് ഫാ.ജോമോൻ കുന്നക്കാട്ട് തടത്തിൽ തിരുനാൾ സന്ദേശം നൽകും, 7ന് പ്രദക്ഷിണം, 7.30ന് ലദീഞ്ഞ്, ഫാ.ബിജു മാളിയേക്കൽ കാർമികത്വം വഹിക്കും, 8.15ന് ഫാ.ജോസ് തറപ്പുതൊട്ടിയിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നൽകും. 5ന് രാവിലെ 10.15ന് തിരുനാൾ റാസയ്ക്ക് ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് മുഖ്യ കാർമികത്വം വഹിക്കും. ഫാ.ബെന്നി വലിയവീട്ടിൽ, ‘ ഫാ.ഷിജോ പ്ലാച്ചേരിപ്പുറത്ത്, ഫാ.ജോയൽ മുകളേൽ എന്നിവർ സഹകാർമികത്വം വഹിക്കും. ഫാ.ജോമോൻ കൂട്ടുങ്കൽ തിരുനാൾ സന്ദേശം നൽകും. 12.15ന് പ്രദക്ഷിണം, 12.45ന്. പരിശുദ്ധ കുർബാനയുടെ ആശീർവാദം, ഫാ.ജോർജ് കുടുന്തയിൽ കാർമികത്വം വഹിക്കും.

Leave a Reply