
രാജപുരം: കള്ളാർ
പഞ്ചായത്ത് ചാച്ചാജി എം സി ആർ സി യിൽ ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കോർപ്പറേഷൻ മുഖേന സാമൂഹ്യനീതി വകുപ്പ് വിവിധ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് ഉപകരണ വിതരണം ചെയ്തു. 2024 നവംബർ 14ന് ഉപകരണങ്ങളുടെ സ്ക്രീനിംഗ് നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിൽ ഉൾപ്പെട്ട 44 ഓളം വരുന്ന ഭിന്നശേഷി ഉപഭോക്താക്കൾക്ക് അവരവരുടെ വൈകല്യത്തിന് അനുയോജ്യമായ വിവിധതരത്തിലുള്ള ഭിന്നശേഷി സൗഹൃദ ഉപകരണങ്ങൾ നൽകിയത്. കള്ളാർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് ടി.കെ.നാരായണൻ ഉപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രൻ സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ ഡാലിയ മാത്യു നന്ദിയും പറഞ്ഞു.