
രാജപുരം : ഐഎൻടിയുസി കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാ വർക്കർമാരുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്നാവശ്യപെട്ട്
കള്ളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ഐഎൻ ടി യു സി മണ്ഡലം പ്രസിഡണ്ട് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് കള്ളാർ മണ്ഡലം
പ്രസിഡണ്ട് എം.എം.സൈമൺ, ഐഎൻടിയുസി ജില്ലാ ട്രഷറർ എം.കെ.മാധവൻ നായർ , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താൻ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി സി.രേഖ, കോൺഗ്രസ് ബളാൽ ബ്ലോക്ക് സെക്രട്ടറിമാരായ വി.കെ.ബാലകൃഷ്ണൻ, സജി പ്ലാച്ചേരി, ബാലകൃഷ്ണൻ പെരുമ്പള്ളി , വനജ ഐത്തു എന്നിവർ സംസാരിച്ചു .