
രാജപുരം: സ്നേഹകൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും വിരമിച്ച ആരോഗ്യ വകുപ്പ് ജീവനക്കാർ പൂടംങ്കല്ല് താലൂക്കാശുപത്രിയിൽ
സ്നേഹസംഗമം സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ വി.കെ. ഷിൻസി ഉൽഘാടനം ചെയ്തു.
മുൻ ജില്ലാ മാസ് മീഡിയ ഓഫീസർ എം.രാമചന്ദ്ര അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് എം.വേണുഗോപാലൻ, സ്റ്റോർ സൂപ്രണ്ട് കെ. സി .ജോൺ, പബ്ളിക്ക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ ജൈനമ്മ തോമസ്, ഷേർലി തോമസ്, ഹെൽത്ത് സൂപ്പർവൈസർ കെ.പി.മധുസൂദനൻ, പബ്ളിക്ക് ഹെൽത്ത് നഴ്സുമാരായ ആർ.ലതിക , എം.ലീല എന്നിവർ സംസാരിച്ചു. ഈ മാസം 31 നു സർവ്വീസിൽ നിന്നും വിരമിക്കുന്ന മെഡിക്കൽ ഓഫീസർ ഡോ. സി. സുകുവിനു സ്നേഹാദരം നൽകി.
റിട്ടയർഡ് പബ്ളിക്ക് ഹെൽത്ത് നഴ്സ് ഇ.എൻ.ഭവാനിയമ്മ, ആശുപത്രി ജീവനക്കാരി വി.ശാന്ത എന്നിവരെ ചടങ്ങിൽ ആദരിച്ചു
ഹെൽത്ത് സൂപ്പർവൈസർ പി.കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും പബ്ളിക്ക് ഹെൽത്ത് നഴ്സ് മറിയാമ്മ വർക്കി നന്ദിയും പറഞ്ഞു.