ചാമക്കുഴി എകെജി സ്മാരക വായനശാലയിൽ ശില്പശാല സംഘടിപ്പിച്ചു.

രാജപുരം: ചാമക്കുഴി എകെജി സ്മാരക വായനശാലയിൽ  മാലിന്യമുക്ത നവകേരളം ശില്പശാല സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ്‌ വിപിൻ ജോസി അധ്യക്ഷത വഹിച്ചു. വാർഡ്‌ മെമ്പർ നിഷ അനന്തൻ ശില്പശാല ഉദ്ഘാടനം ചെയ്തു. നവകേരള മിഷൻപരപ്പ ബ്ലോക്ക് റിസോർസ് പേഴ്സൺ കെ.കെ.രാഘവൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസെടുത്തു. ചടങ്ങിൽ വെച്ച് ഹരിത കർമ്മസേന അംഗങ്ങളെ ആദരിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അoഗം കെ.ദാമോദരൻ സംസാരിച്ചു. സി.രാജേന്ദ്രൻ സ്വാഗതവും, അനുശ്രീ സുനീഷ് നന്ദിയും പറഞ്ഞു

Leave a Reply