ശലഭങ്ങൾക്ക് കൂടൊരുക്കാൻ ശലഭപാർക്കുമായി പരപ്പ ബ്ലോക്ക്‌.

രാജപുരം: പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ശലഭപാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്തിലെ പാറപ്പള്ളിയിൽ വച്ചു നടന്നു.
ജൈവ വൈവിധ്യ, കാർഷിക സംരക്ഷണം ഉറപ്പു വരുത്തുന്നതിനും
വിനോദത്തിനുമായി കണ്ണിനു കുളിർമ്മയേകുന്ന വ്യത്യസ്തമായ പൂക്കൾ നട്ടു  പിടിപ്പിച്ചു പരിപാലിക്കുകയും ഇവിടെയ്ക്ക് ശലഭങ്ങളെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് ഇത് മൂലം സാധ്യമാക്കുന്നത്. പൂന്തോട്ടതോടൊപ്പം ഇവക്കായി മറ്റ് സൗകര്യവും ഒരുക്കുന്നു. ബ്ലോക്ക്‌ പഞ്ചായത്തിന്റെ കുട്ടികളുടെ പാർക്കിനോട് ചേർന്ന് നിർമ്മിക്കുന്നത് വഴി പാർക്കിൽ എത്തുന്നവർക്കും ഇതിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും. വാർഡ്‌ വികസന സമിതി യുടെ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതി യുടെ ബ്ലോക്ക്‌ തല ഉത്ഘാടനം  ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി നിർവഹിച്ചു. വൈസ് പ്രസിഡന്റ്. കെ.ഭൂപേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.ദാമോദരൻ, ജോയിന്റ് ബി.ഡി.ഒ കെ.ജി. ബിജു കുമാർ, ജയകുമാർ എന്നിവർ സംസാരിച്ചു. എ.ഡി.എ സുജിതാ മോൾ പദ്ധതി വിശദീകരണം നടത്തി. രജനി കൃഷ്ണൻ സ്വാഗതവും പി.കെ.ജയരാജൻ നന്ദിയും പറഞ്ഞു

Leave a Reply