
ഈ വർഷത്തെ ഈദ്, ഈസ്റ്റർ വിഷു ആഘോഷമായ ”EEVA -2025 അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ 03/05/2025 ന് പ്രസിഡന്റ് മനീഷ് ആദൊപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ആഘോഷിക്കുകയുണ്ടായി.
മുൻ പ്രസിഡന്റ് വിശ്വൻ ചുള്ളിക്കര സ്വാഗതം ആശംസിച്ചു. EEVA -2025 ന്റെ ഔപചാരിക ഉദ്ഘാടനവും കൂട്ടായ്മയുടെ പത്താം വാർഷിക ആഘോഷ പോസ്റ്ററും അബുദാബി മലയാളി സമാജം സെക്രട്ടറി ടി. വി സുരേഷ് കുമാർ പെരിയ നിർവഹിച്ചു. അമ്പലത്തറ സ്നേഹവീട് ചേർമാൻ കുഞ്ഞികൃഷ്ണൻ മുഘ്യ അഥിതി ആയിരുന്നു.അബുദാബി കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി റാഷിദ് എടത്തോട്, കൂട്ടായ്മയുടെ രക്ഷാധികാരി മനോജ് മരുതൂർ,കേരള സോഷ്യൽ സെന്റർ മുൻ സെക്രട്ടറി ലൈന മുഹമ്മദ് .അഡ്വൈസർ സജിൻ പുള്ളോലിക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ രഞ്ജിത്ത് ചുള്ളിക്കര നന്ദിയും രേഖപ്പെടുത്തി.