രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിൽ 2025 26 വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

രാജപുരം: ഹോളി ഫാമിലി ഹൈസ്കൂളിൽ 2025 26 വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് , സ്കൂൾ അസംബ്ലി ഹാളിൽ വച്ച്, ഈ വർഷം സ്കൂളിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ ” നാളെയുടെ പുഞ്ചിരിക്കായ്- ലഹരിയില്ലാത്ത ഭാവിയിലേക്ക് ” എന്ന പദ്ധതിയുടെ ഉദ്ഘാടനം ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജോസഫ് ജെ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ പ്രഭാകരൻ കെ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഒരു വർഷത്തെ ലഹരി വിരുദ്ധ കർമ്മപരിപാടിയുടെ പ്രകാശനം ഹെഡ്മാസ്റ്റർ സജി മാത്യു നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശത്തോടെ ആരംഭിച്ച പരിപാടിയിൽ, കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി. ഇതിനെ തുടർന്ന് ലഹരി വിരുദ്ധ ഗാനം, മൂകാഭിനയം, എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ യുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എന്നീ പരിപാടി കളും ഉണ്ടായിരുന്നു. പരിപാടികൾക്ക് അധ്യാപകരായ വിൻസി റ്റി എം, അൽഫി ജോർജ് സജി എന്നിവർ നേതൃത്വം നൽകി.

Leave a Reply